പത്തനംതിട്ട : ജില്ലയില്‍ മന്ത് രോഗവും വര്‍ദ്ധിക്കുന്നു. ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ 92 പേര്‍ക്ക് ജില്ലയില്‍ മന്തുരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളിലാണ് രോഗ ബാധ കണ്ടെത്തിയിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള ജില്ലയില്‍ കൊതുകുകളും പെരുകിയതോടെ നാട്ടുകാരിലും രോഗ ബാധ ഉണ്ടാകാനിടയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. കഴിഞ്ഞ റുമാസത്തെ പരിശോധനഫലത്തിലാണ് ഇത്രയും രോഗ ബാധിതരെ കണ്ടെത്തിയത്.
ജില്ലാ പകര്‍ച്ചവ്യാധി നിയന്ത്രണ യൂണിറ്റ് രാത്രിയിലാണ് തൊഴിലാളി ക്യാമ്പുകളില്‍ രക്തപരിശോധന നടത്തിയത്. മന്തിന്റെ രോഗാണുക്കള്‍ രാത്രിയിലെ പരിശോധനയിലാണ് രക്തത്തില്‍ കണ്ടെത്താന്‍ കഴിയുക. കഴിഞ്ഞ വര്‍ഷം 57 പേര്‍ക്കാണ് മന്തുരോഗബാധ കണ്ടെത്തിയത്.
പകര്‍ച്ച പനി ബാധിച്ച് ഇന്നലെയും നൂറുകണക്കിനാളുകള്‍ ഇന്നലെയും ആശുപത്രികളിലെത്തി. സര്‍ക്കാര്‍ കണക്ക് പരിശോധിച്ചാല്‍ ശരാശരി എണ്ണൂറിലേറെ ആളുകള്‍ ദിനം പ്രതി പനിബാധിതരായി ആശുപത്രികളിലെത്തുന്നുണ്ട്. കഴിഞ്ഞ എട്ടു ദിവസത്തെ കണക്ക് പരിശോധിച്ചാല്‍ തന്നെ ആറായിരത്തി അഞ്ഞൂറലേറെ ആളുകള്‍ പനി ബാധിതരായി ആശുപത്രിയിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: