മലപ്പുറം: ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 40 മലമ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ഡിഎംഒ ഡോ. കെ സക്കീന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മലമ്പനി മാസാചരണ ഭാഗമായാണ് അന്യ സംസ്ഥാന തൊഴിലാളികളിലെ രോഗബാധിതരെ കണ്ടെത്തുന്നതടക്കമുള്ള പ്രവര്‍ത്തനം ശക്തമാക്കുന്നത്.
തദ്ദേശീയരായ രണ്ടുപേര്‍ക്കും രോഗ ബാധ കണ്ടെത്തിയതോടെ ജില്ലയില്‍ കൊതുകു വളരാനിടയുള്ള സ്ഥലങ്ങളില്‍ നശീകരണ പ്രവര്‍ത്തനം നടത്തും. നിലമ്പൂര്‍, ആനക്കയം എന്നിവിടങ്ങളിലാണ് നാട്ടുകാരായവരില്‍ രോഗബാധ കണ്ടെത്തിയത്.
അന്യ സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള ജില്ലയില്‍ ഇവരുടെ വാസ സ്ഥലം കേന്ദ്രീകരിച്ചുള്ള സ്ക്രീനിംഗ് പരിശോധനകള്‍ ആരോഗ്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്. 15 കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ രക്ത സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തി രോഗലക്ഷണമുള്ളവരെ അടുത്ത സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചികിത്സക്ക് അയക്കും. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഏറെയും അന്യ സംസ്ഥാന തൊഴിലാളികളിലാണ്. ജില്ലയിലെ നഗരപ്രദേശങ്ങളില്‍ മലമ്പനി കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
കെട്ടിടത്തിന് മുകളിലെ തുറന്ന ജലസംഭരണികള്‍, ആഴം കുറഞ്ഞ കിണറുകള്‍, റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, പുല്‍ക്കാടുകള്‍ എന്നിവിടങ്ങളിലാണ് കൊതുകുകള്‍ മുട്ടിയിട്ട് വിരിയുന്നത്. ഇവ നശിപ്പിക്കാന്‍ പൊതുജനവും തദ്ദേശ സ്ഥാപനങ്ങങ്ങളും മുന്നിട്ടിറങ്ങണമെന്നും ഡിഎംഒ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: