പേരാമ്പ്ര: ചെമ്പനോടയില്‍ കര്ഷകന് ആത്മഹത്യ ചെയ്യാനുണ്ടായ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കര്‍ഷകമോര്‍ച്ച ആവശ്യപ്പെട്ടു. നിരവധി തവണ അധികാരികളോട് നികുതി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനാല്‍ കര്ഷകന് മരിക്കാനിടയായത് പിണറായി സര്‍ക്കാറിന്റെ പിടിപ്പുകേടാണ്. പിണറായി സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് പേരാമ്പ്രയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ. രജീഷ് അറിയിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ധര്‍ണ ഉദ്ഘാടനം ചെയ്യും. ബിജെപി നേതാക്കളായ എം.മോഹനന്, കെ.കെ രജീഷ്, എ.ബാലചന്ദ്രന്, ബാബു പുതുപറമ്പില്‍ തുടങ്ങിയവര്‍ ഇന്നലെ ചെമ്പനോടയില്‍ എത്തിയിരുന്നു.
കാവില്‍ പുരയിടത്തില്‍ ജോയ് വില്ലേജ് ഓഫീസില്‍ തൂങ്ങി മരിക്കാന്‍ ഇടയായ സംഭവത്തില്‍ ബിജെപി പേരാമ്പ്ര മണ്ഡലം സമിതി പ്രതിഷേധിച്ചു. മണ്ഡലം സമിതി യോഗത്തില്‍ എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. വി.സി.ബിനീഷ്, കെ. വത്സരാജ്, പി.ബിജു കൃഷ്ണന്, സി.കെ സാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: