പാരീസ്: കുറഞ്ഞ വിമാന നിരക്കുകള്‍ കൊണ്ടുവരാനുള്ള എയര്‍ ഏഷ്യയുടെ തീരുമാനം താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. ചെലവുകുറഞ്ഞ സര്‍വ്വീസുകള്‍ കൊണ്ടുവരാനുള്ള നടപടികള്‍ നിര്‍ത്തിവെച്ച് തത്കാലം ഇന്ത്യയിലേയും ചൈനയിലേയും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എയര്‍ ഏഷ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടോണി ഫെര്‍ണാണ്ടസ് അറിയിച്ചു.
അറബ് വിമാന സര്‍വ്വീസുകളോട് കിടപിടിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. അതായത് മിഡില്‍ ഈസ്റ്റിനെ എഷ്യ വഴി യോറോപ്പുമായി ബന്ധിപ്പിക്കുന്ന എത്തിഹാദ്, എമിറേറ്റ്സ് ആന്‍ഡ് ഖത്തര്‍ എയര്‍വേയ്സ് എന്നിവ പോലെ സര്‍വ്വീസ് വ്യാപിപ്പിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: