തൃക്കൂര്:പള്ളിയറയിലെ പാറമടയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ള്ളിയറ ചുള്ളിക്കാടന്‍ പരേതനായ ബിജുവിന്റെ മകന് അമല്‍ (17) ആണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
സമീപവാസിയായ രാജേഷിനൊപ്പമാണ് പാറമടയില്‍ കുളിക്കാന്‍ പോയത്.നീന്തല്‍ അറിയാത്തതിനാല്‍ രാജേഷ് പാറമടയില്‍ ഇറങ്ങിയില്ല. കുളിക്കാനിറങ്ങിയ അമല്‍ വെള്ളത്തില്‍ മുങ്ങി താഴുകയായിരുന്നു. രാജേഷ് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.
പിന്നീട് തൃശൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സാണ് മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ജനറല്‍ ആശുപത്രിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: