ഗുരുവായൂര്‍:മാണിക്കത്ത്പടിയില് കുളത്തില്‍ വൃദ്ധനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എളവള്ളി പറക്കാട് വടാശ്ശേരി വീട്ടില്‍ ധര്മ്മരാജനേയാണ് (75) പുതുശ്ശേരി മോഹന്‍ ദാസിന്റെ വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കുളത്തില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഒമ്പതുമണിയോടെ പറമ്പിലെ തെങ്ങുകയറ്റതൊഴിലാളികളാണ് കുളത്തില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തിന് നാലുദിവസത്തെയെങ്കിലും പഴക്കമുള്ളതായ് പോലീസ് പറഞ്ഞു.
അസി:പോലീസ് കമ്മീഷണര്‍ പി.എ. ശിവദാസ്, സി.ഐ: ഇ. ബാലകൃഷ്ണന്, എസ്.ഐമാരായ ഗിരിജാവല്ലഭന്‍, പി.എസ്. ബാലകൃഷ്ണന്, എ.എസ്.ഐ: അറുമുഖന് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡ്ക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: