ചാലക്കുടി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ചുള്ള കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം മണിയുടെ ഔട്ട്ഹൗസായ പാഡി സന്ദര്‍ശിച്ചു. ചോര്‍ന്ന് ഒലിച്ച് നശിച്ച് കൊണ്ടിരിക്കുന്ന പാഡിയില്‍ മണി അവശനിലയില്‍ കിടന്ന സ്ഥലം കഴിഞ്ഞ ദിവസവും സന്ദര്‍ശിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ പാഡി സന്ദര്‍ശിച്ച സംഘം തിരിച്ച് പോയി.
കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. അന്വേഷണം പുരോഗമിക്കുന്നുവെന്ന നിലപാടിലാണ് അവര്‍. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: