തൃശൂര്‍: ജില്ലയിലെ 8 സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തൃശൂര്‍ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ 8 ആശുപത്രികളിലേയും മാനേജ്മെന്റുകള്‍ കരാര്‍ ഒപ്പിട്ടതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
കരാര്‍ ഒപ്പിടാത്ത മറ്റ് 7 സ്വകാര്യ ആശുപത്രികളില്‍ സമരം തുടരുമെന്ന് നേഴ്സസ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
മന്ത്രിമാരായ എ.സി മൊയ്തിന്, വി.എസ് സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ അമ്പത് ശതമാനം വേതനം ഇടക്കാലാശ്വാസമായി നല്കാന് ധാരണയായിരുന്നു. ഒരു മാസത്തിനു ശേഷം മിനിമം വേതനം നല്‍കുന്നതിന് തീരുമാനമെടുക്കും. കരാര്‍ ഒപ്പിടുന്ന ആശുപത്രികളില്‍ ജോലിക്കെത്തുമെന്ന് യുഎന്‍എ നേതാക്കളും അറിയിച്ചിരുന്നു.
ജൂബിലിമിഷന്‍, അമല മെഡിക്കല്‍ കോളേജ്, അശ്വനി, വെസ്റ്റ് ഫോര്‍ട്ട്, വെസ്റ്റ് ഫോര്‍ട്ട് ഹൈടെക്, മദര്‍, എലൈറ്റ്, എന്നീ ആശുപത്രികളിലെ മാനേജ്മെന്റുകളാണ് കരാര്‍ ഒപ്പിട്ടത്. ദയ ആശുപത്രി മാനേജ്മെന്റ് ചൊവ്വാഴ്ച കരാര്‍ ഒപ്പിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: