വടക്കാഞ്ചേരി: സ്കൂളുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പുസംഘങ്ങള്‍ സജീവമാകുന്നു. ഗുണമേന്മയില്ലാത്ത വിറ്റഴിക്കാനുള്ള വിപണിയായി ഉല്‍പ്പന്നങ്ങള്‍ മാറുകയാണ് സ്കൂളുകള്‍. അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമൊക്കെ തട്ടിപ്പുസംഘത്തിന്റെ ഇരകളാണ്. ഇന്‍സ്റ്റാള്‍മെന്റ് കച്ചവടക്കാരും തങ്ങളുടെ മുഖ്യവിപണിയായി സ്കൂളുകളെ മാറ്റുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന വിലക്ക് നിലനില്‍ക്കുമ്പോഴാണ് കച്ചവടസംഘങ്ങള്‍ സ്കൂളുകളില്‍ വിലസുന്നത്. പുസ്തക വില്‍പ്പനയുടെ പേരിലാണ് ഇപ്പോള്‍ തട്ടിപ്പ്.
ചില അദ്ധ്യാപകര്‍ കമ്മീഷന് വാങ്ങിയാണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. ചെറുതുരുത്തി എല്‍.പി.സ്കൂളില്‍ കഴിഞ്ഞദിവസം നോട്ടീസ് വിതരണം ചെയ്തത് വിവാദത്തിന് വഴിയൊരുക്കി. ഒരുവിഭാഗം രക്ഷിതാക്കള്‍ ഇതിനെതിരെ രംഗത്തുവരികയും തട്ടിപ്പ് ചോദ്യം ചെയ്യുകയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: