ഗുരുവായൂര്‍: കേരളത്തിലെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വം 3.9 കോടി രൂപ ധനസഹായം നല്കി. പ്രൗഢഗംഭീരമായ ചടങ്ങ് ദേവസ്വം വകുപ്പുമന്ത്രി കടകംപിള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
കടവല്ലൂര്‍ അന്യോന്യത്തിന് ഒരു ലക്ഷം രൂപ നല്കി. 652 ക്ഷേത്രങ്ങള്‍ക്കും, 47- ഹൈന്ദവ അനാഥാലയങ്ങള്‍ക്കും, വേദപാഠശാലകള്ക്കുമാണ് ഇന്നലെ സഹായങ്ങള്‍ വിതരണം ചെയ്തത്.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ പൂന്താനം ഹാളില്‍ നടന്ന ധനസഹായവിതരണച്ചടങ്ങില് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം പേര് സംബന്ധിക്കാനെത്തി. ഓരോ ജില്ലയിലേയും ഒരു ക്ഷേത്രത്തിന്് ധനസഹായം മന്ത്രി കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടനം. അനാഥാലയങ്ങള്‍ക്കുള്ള സഹായ വിതരണം സി.എന്‍.ജയദേവന് എം.പി.നിര്‍വ്വഹിച്ചു. ദേവസ്വം ചെയര്മാന് എന്‍.പീതാംബരക്കുറുപ്പ് അദ്ധ്യക്ഷനായി. ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, കെ.കുഞ്ഞുണ്ണി, എ.സുരേശന്, കെ.ഗോപിനാഥന്, പി.കെ.സുധാകരന്, സി.അശോകന്, അഡ്മിനിസ്ട്രേറ്റര്‍ സി.സി.ശശിധരന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: