മലപ്പുറം: പടിഞ്ഞാറ്റുമുറിയില്‍ 67 വയസ്സുള്ള വയോധികയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി ബാംഗ്ലൂരുവില്‍ പിടിയില്‍. ചാത്തന്‍കോട്ടില്‍ ഇബ്രാഹിം(31) ആണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന വയോധികയെ പ്രതികള്‍ മദ്യപിച്ചെത്തിയ ശേഷം ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു, ഈ കേസിലെ രണ്ടാം പ്രതി വിനോദിനെ കഴിഞ്ഞ 29ന് അറസ്റ്റ് ചെയ്തിരുന്നു.
സിഐ എ.പ്രേംജിത്ത്, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ സാബുലാല്‍, സിപിഒമാരായ ശശി കുണ്ടറക്കാടന്‍, സഞ്ചീവ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മലപ്പുറം കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: