മലപ്പുറം: ഭാരതം നല്കിയ വരദാനമായ യോഗയെ ലോകം നന്ദിയോടെ വീണ്ടും സ്മരിച്ചപ്പോള്‍ നാടാകെ ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യോഗാ പ്രദര്‍ശനവും പരിശീലനവും നടന്നു. യോഗാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടക്കുന്ന് ഡിടിപിസി ഹാളില്‍ പി.ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു. വി.ഉണ്ണിക്യഷ്ണന് അദ്ധ്യക്ഷനായി. പരിപാടിയില്‍ ലൈഫ് സ്റ്റെല്‍ യോഗാ സെന്ററിന്റ പരിശീലകന് കെ.മോഹന്‍ദാസ്, പതജ്ഞലി യോഗ മാസ്റ്റര്‍ പി.കെ.പത്മനാഭന് എന്നിവരെ ആദരിച്ചു. യോഗയെ സംബന്ധിച്ചുള്ള വിഡിയോ ഡോക്യുമെന്ററിയും നടത്തി. ലൈഫ് സ്റ്റെല്‍ യോഗാ സെന്ററിന്റ പരിശീലകന് കെ.മോഹന്‍ദാസ് നയിച്ച യോഗ ക്ലാസില്‍ എന്‍വൈകെ വളണ്ടിയേഴ്സ് ഉള്‍പ്പെടെ നിരവധി പേര് പങ്കാളികളായി.
തേഞ്ഞിപ്പലം: ആരോഗ്യ ഭാരതിയുടെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ കോഹിനൂര്‍ ഗ്രൗണ്ടില്‍ യോഗ പരിശീലനവും പ്രദര്‍ശനവും നടന്നു. പരിപാടിയില്‍ എംപ്ലോയിസ് സെന്റര്‍ മുന്‍ സെക്രട്ടറി ജനാര്ദ്ധനന് അദ്ധ്യക്ഷനായി. ആരോഗ്യ ഭാരതി ജില്ല സെക്രട്ടറി കെ.വി.രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പതഞ്ജലി യോഗാചാര്യന് വി.പി.സതീശന് നേതൃത്വം നല്കി.
പൊന്നാനി: കര്‍മ്മ ഗ്രാമം പള്ളപ്രം വെസ്റ്റില്‍ യോഗാ ദിനം ആചരിച്ചു. ചടങ്ങ് ചിത്രകാരന് ഗോപി പട്ടിത്തറ ഉദ്ഘാടനം ചെയ്തു. കര്‍മ്മ പ്രസിഡന്റ് കെ.വി.ഇസ്മായില്‍ ബഷീര്‍ അദ്ധ്യക്ഷനായി. യോഗാചാര്യന് ഡോ.ശംഭു നമ്പൂതിരി, സുജാ ശ്രീകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ചൈത്ര ഉണ്ണി, എ.വി കുഞ്ഞിമുഹമ്മദ്, ജാവ അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
പൊന്നാനി ആര്‍ട് ഓഫ് ലിവിംഗ് യോഗാ ഡേ സംഘടിപ്പിച്ചു. നഗരസഭ വൈസ് പ്രസിഡന്റ് രമാദേവി ഉദ്ഘാടനം ചെയ്തു. സേതുമാധവന് അദ്ധ്യക്ഷനായി. പ്രമോദ്, ചന്ദ്രവല്ലി, യോഗാ അദ്ധ്യാപകരായ പത്മനാഭന്, മാലതി, അറമുഖന്, തിലോത്തമ എന്നിവര്‍ സംസാരിച്ചു.
രാമപുരം: യോഗാദിനത്തോടനുബന്ധിച്ച് രാമപുരം സരസ്വതി വിദ്യാനികേതന്‍ യോഗ പ്രദര്‍ശനം നടത്തി. സി.പി.ഗോപാലകൃഷ്ണന്, എ.പി.സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്കി.
എടപ്പാള്‍: മാന്തടം ശ്രീശാസ്ത സ്കൂളില്‍ യോഗാദിന പരിപാടി ഗംഗാധരന് കൈലാഷി ഉദ്ഘാടനം ചെയ്തു. അയ്യപ്പസേവാ സംഘം ജില്ലാ പ്രസിഡന്റ് ഗോപിനാഥന് നായര്‍ അദ്ധ്യക്ഷനായി.
മഞ്ചേരി: മാതാ അമൃതാനന്ദമയീ മഠത്തില്‍ അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് അമൃതയോഗയുടെ 30-ാം വാര്‍ഷികം ആഘോഷിച്ചു. അയുദ്ധിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് യുവാക്കള്‍ യോഗ പരിശീലനം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.എം.സുബൈദ ഉദ്ഘാടനം ചെയ്തു. എന്‍ടിയു സംസ്ഥാന വൈസ് ചെയര്‍പേഴ്സണ്‍ സി.ജീജാഭായി, ടി.പി.വിജയകുമാര്‍, ഡോ.രവികുമാര്‍, ഇന്ദിര എന്നിവര്‍ സംസാരിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബ്രഹ്മചാരിണി വരദാമൃത ചൈതന്യ വിശദീകരിച്ചു.
തിരൂര്‍: നഗരസഭയും മാവുംകുന്ന് ഡിസ്പെന്‍സറിയും സംയുക്തമായി യോഗദിനം ആചരിച്ചു. നഗരസഭ ചെയര്മാന് അഡ്വ.എസ്.ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഡോ.രഘുപ്രസാദ് അദ്ധ്യക്ഷനായി.
തിരൂരില്‍ ജെസിഐ വനിതാ വിഭാഗം യോഗദിനാചരണം നടത്തി. ബ്യൂട്ടി ക്യൂന്‍ ലേഡീസ് ഹെല്‍ത്ത് ക്ലബ്ബില്‍ നടന്ന ചടങ്ങ് ആര്‍ഡിഒ ടി.വി.സുഭാഷ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര യോഗ കരാട്ടെ പരിശീലകന് യോഗാചാര്യ പി.ബി.രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. ജെസിഐ വനിതാവിഭാഗം പ്രസിഡന്റ് കെ.പി.ഒ.സാബിറ അദ്ധ്യക്ഷത വഹിച്ചു.ഗണേഷ് വടേരി, ജെസിഐ പ്രസിഡന്റ് ജംഷാദ് കൈനിക്കര, വി.വി.സത്യാനന്ദന്, പി.സാജിദ്, അഹമ്മദ് കബീര്‍ അടീപ്പാട്ടില്, എന്നിവര്‍ സംസാരിച്ചു.
വണ്ടൂര്‍: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ വണ്ടൂര്‍ ഗുരുകുലം വിദ്യാനികേതനില്‍ യോഗാദിനം വിപുലമായി ആചരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ലേഖ, ഡോ.മനോജ്, ഡോ.സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ യോഗാപ്രദര്‍ശനവും നടന്നു.
എടവണ്ണ: പത്തപ്പിരിയം ഭക്തപ്രിയം വിദ്യാനികേതനില്‍ യോഗാ ദിനാഘോഷ പരിപാടികള്‍ ജില്ലാ യോഗാ അസോസിയേഷന് മെമ്പറും തെറാപ്പിസ്റ്റുമായ സമീര്‍ മൂവായിരത്തില്‍ ഉദ്ഘാടനം ചെയ്തു. ബാബുരാജ് ഭക്തപ്രിയം, അനീഷ് പ്രഭാകര്‍, ബാലകൃഷ്ണന്, ടി.രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യോഗാ പ്രദര്‍ശനവും നടന്നു.
നിലമ്പൂര്‍: യോഗ-സംഗീതദിനാചരണം വിവിധ പരിപാടികളോടെ നിലമ്പൂര്‍ പീവീസ് സ്കൂളില്‍ ആചരിച്ചു. സ്കൂള്‍ ഖജാന്‍ജി അലി മുബാറക് ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.എ.എം.ആന്റണി സന്ദേശം നല്കി. യോഗാ അദ്ധ്യാപകന് സുധീഷിന്റെ നേതൃത്വത്തില്‍ യോഗാ പ്രദര്‍ശനവും പരിശീലനവും നടത്തി. യോഗയും സംഗീതവും ഒന്നിപ്പിച്ചുള്ള യോഗ സംഗീത ശില്‍പ്പത്തോടെയുള്ള പരിപാടികളും നടത്തി.
എന്‍എസ്എസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മനോജ് എം.തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗ ആചാര്യന് സുബ്രഹ്മണ്യന് യോഗ ജീവിതത്തിന്റെ ഭാഗമാക്കുന്നതിന്റെ പ്രാധാന്യം വിശദീകരിച്ചു.
തവനൂര്‍: യോഗാ അദ്ധ്യാപക ഫെഡറേഷന്റെ നേതൃത്വത്തില്‍ പാപ്പിനിക്കാവ് മൈതാനിയില്‍ യോഗദിനാചരണവും പ്രദര്‍ശനവും നടന്നു ചടങ്ങില്‍. കുമാര്‍ വെള്ളാഞ്ചേരി ക്ലാസെടുത്തു, ശ്യാം ദാസ്, സ്വാമി പ്രസാദ്, നിശാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കരുളായി: കെഎംഎച്ച്എസ്എസിലെ എന്‍എസ്എസ്.യൂണിറ്റ് യോഗ ക്ലാസ് സംഘടിപ്പിച്ചു. യോഗാചാര്യന് ആനന്ദ് ഋഷികേശ് ക്ലാസ് നയിച്ചു. വളണ്ടിയര്‍മാരും മറ്റു വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
പൂക്കോട്ടുംപാടം: ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. യോഗാ പരിശീലകന് ജയരാജ് വിദ്യാര്‍ഥികള്‍ക്ക് നിത്യജീവിതത്തില്‍ യോഗാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുക്കുകയും, പരിശീലനം നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: