മട്ടാഞ്ചേരി: കടലില്‍ ഇറങ്ങിയയാള് മുങ്ങി മരിച്ചു. ഫോര്‍ട്ട്കൊച്ചിയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മട്ടാഞ്ചേരി കരിപ്പാലം പുഞ്ചപാടത്ത് വീട്ടില്‍ കരീം മൂപ്പന്റെ മകന് പി.കെ. മജീദ്(62)ആണ് മരിച്ചത്.
കടലില്‍ ഇറങ്ങിയതിനുശേഷം കുറച്ച് കഴിഞ്ഞ് ഇയാള്‍ ഒഴുക്കില്‍പ്പെട്ടതായി ആളുകള്‍ ലൈഫ് ഗാര്‍ഡിനെ വിവരമറിയിക്കുകയായിരുന്നു. അല്‍പ്പസമയത്തിന് ശേഷം ഇയാള്‍ വാസ്ക്കോഡ ഗാമ സ്ക്വയറിന് എതിര്‍വശത്തായി കണ്ടെത്തി. ലൈഫ് ഗാര്‍ഡുകള്‍ വലിച്ച് കരയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ലൈഫ് ഗാര്‍ഡ്മാരായ സുധീര്‍,സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കരയിലെത്തിച്ചത്. ഫോര്‍ട്ട്കൊച്ചി പോലീസ് മേല്‍നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: