തൃശൂര്‍: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന ഗുണ്ടാ സംഘങ്ങള്‍ക്ക് മയക്കു മരുന്ന് കൈമാറിയ രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി.
നെല്ലങ്കര സ്വദേശി പേരകത്ത് പ്രവീണ്‍കുമാര്‍, കിഴക്കുംപാട്ടുകര സ്വദേശി പയ്യപ്പാട്ട് ഗോകുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ കടവി രഞ്ജിത്ത്, കുറുമ്പൂസ് എന്ന് വിളിക്കുന്ന ജിയോ എന്നിവര്‍ക്ക് കോടതി പരിസരത്ത് വെച്ച് കഞ്ചാവും വട്ടുഗുളികകളും മൊബൈല്‍ ഫോണ്‍ ബാറ്ററിയും കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: