തിരുവല്ല:നഗരത്തിലും പരിസര പ്രദേശങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു.ടികെ റോഡില്‍ കവിയൂര്‍ തോട്ടഭാഗം ജംങ്ഷന് സമീപം ജനവാസ കേന്ദ്രത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി മാലിന്യം തള്ളിയതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി.
തള്ളുന്നത് വ്യാപകമാകമായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലന്ന് നാട്ടുകാര്‍ ആരോപിച്ചു.മുമ്പും സമീപപ്രദേശങ്ങളില്‍ കക്കൂസ് മാലിന്യം കൊണ്ടുതള്ളുന്നത് വ്യാപകമായിരുന്നു.ആറുമാസത്തിന് മുന്‍പ് ടികെ റോഡില്‍ നിന്ന് കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം പോലീസ് പിടികൂടിയിരുന്നു.
കക്കൂസ് മാലിന്യം തള്ളിയ മാലിന്യ മാഫിയായിക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും, രാത്രികാലങ്ങളില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും ബിജെപി തോട്ടഭാഗം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പലയിടങ്ങളിലും രാത്രി സമയങ്ങളിലാണ് മാലിന്യം തള്ളുന്നത്. ടികെ റോഡിന് പുറമെ കായംകുളം-തിരുവല്ല സംസ്ഥാനപാത,എംസി റോഡ് ഇടറോഡുകളായ ചെയര്‍മാന്‍സ് റോഡ്,അമ്പിളി ജംഗ്ഷന് എന്നിവിടങ്ങളിലും കക്കൂസ് മാലിന്യം നിക്ഷേപിച്ചിരുന്നു.ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി നിരവധി വാഹനങ്ങള്‍ ഇവിടേയ്ക്ക് എത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: