ന്യൂദല്‍ഹി: ഖത്തറിലുള്ള ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ അനുവദിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്നു മുതല്‍ ജൂലൈ എട്ട് വരെയാണ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുക. മുംബൈ-ദോഹ-മുംബൈ സര്‍വ്വീസുകള്‍ ഇന്നും 23നുമായി ജെറ്റ് എയര്‍വേഴ്സ് നടത്തും.
തിരുവനന്തപുരം-ദോഹ, ദോഹ-കൊച്ചി, കൊച്ചി-തിരുവനന്തപുരം സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ജൂണ്‍ 25 മുതല്‍ ജൂലൈ എട്ട് വരെ നടത്തും. കഴിഞ്ഞ 19ന് വിദേശകാര്യ മന്ത്രി സുഷമ സുരാജ് സിവില്‍ എവിയേഷന്‍ മന്ത്രി ഗജപതി രാജുവുമായി പ്രത്യേക വിമാനങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു.
കൂടുതല്‍ ആളുകള്‍ കേരളത്തില്‍ നിന്ന് ഖത്തറില്‍ പോയി ജോലി ചെയ്യുന്നതിനാല്‍ ഈ മേഖലക്ക് പ്രത്യേക പരിഗണന നല്‍കാനും വിദേശകാര്യ മന്ത്രി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഭീകരര്‍ക്ക് സഹായം നല്‍കുന്നുണ്ടെന്നാരോപിച്ച് സൗദി അേറബ്യ അടക്കമുളള അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: