നിലമ്പൂര്‍: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കെ സ്വകാര്യ സ്കൂളിലെ പരിപാടിക്കെത്തിയ എഡിജിപിക്ക് വന്‍ പോലീസ് സന്നാഹം. നിലമ്പൂര്‍ പീവീസ് സ്കൂളിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് നോര്‍ത്ത് സോണ്‍ എഡിജിപി രാജേഷ് ദീവാന്‍ ഇന്നലെ രാവിലെ എത്തിയത്.
ബോംബ് സ്കോഡ്, ഡോഗ് സ്ക്വാഡ്, നിലമ്പൂര്‍, എടക്കര സിഐമാരുടെ നേതൃത്വത്തിലുള്ള പോലീസ്, പെരിന്തല്‍മണ്ണ ഡിവൈഎസ്പി, തണ്ടര്‍ ബോള്‍ട്ട്, ബ്ലാക് ക്യാറ്റ് പ്രൊട്ടക്ഷന്‍ തുടങ്ങിയവയും ഒരുക്കിയിരുന്നു.
എഡിജിപിയെത്തി മടങ്ങും വരെ പോലീസ് സേന സ്ഥലത്ത് ക്യാമ്പ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: