പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവിലെ ചിറന്തിണ്ടത്ത് വീട്ടില്‍ എല്ലാവരും നിറഞ്ഞ സന്തോഷത്തിലാണ്. സംസ്ഥാന എഞ്ചിനീയറിംങ് എന്ട്രന്സില് എസ്സി വിഭാഗത്തില്‍ ഒന്നാംറാങ്ക് നേടിയ ഇന്ദ്രജിത്തിന് ഇന്നലെ രാവിലെ മുതല്‍ നിലക്കാത്ത അഭിനന്ദന പ്രവാഹമായിരുന്നു. ഒമാനില്‍ അല്‍ബയാനില്‍ ജോലി ചെയ്യുന്ന ചിറന്തിണ്ടത്ത് ഗിരീഷ്കുമാറിന്റെയും കൊടിഞ്ഞിയിലെ ഐഇസി സെക്കണ്ടറി സ്കൂളിലെ ഹിന്ദി അദ്ധ്യാപികയുമായ ഷീജയുടെയും മകനാണ് ഇന്ദ്രജിത്ത്.
സഹോദരന് സത്രാജിത് ഹരിപുരം വിദ്യാനികേതനിലെ ഏഴാംതരം വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞവര്‍ഷത്തില്‍ എന്‍ട്രന്‍സ് ഫലം വന്നപ്പോള്‍ ഇന്ദ്രജിത്തിന് 3337 റാങ്കായിരുന്നു. നിശ്ചയദാര്‍ഢ്യവും കഠിന പ്രയത്നത്തിനും ഒടുവില്‍ ഈ വര്‍ഷം ഇന്ദ്രജിത്തിന് സമ്മാനിച്ചത് ഒന്നാം റാങ്കിന്റെ പൊന്‍തിളക്കം.
നാടിന് അഭിമാനനേട്ടം കൊണ്ടുവന്ന ഇന്ദ്രജിത്തിനെ അഭിനന്ദിക്കാന്‍ സാമൂഹ്യ സാംസ്കാരികരാഷ്ട്രീയ രംഗത്തെ പ്രമുഖരുമെത്തി. ഉപരിപഠനത്തിനായി ഐഐടിയില്‍ ചേരാനാണ് ഈ മിടുക്കന്റെ തീരുമാനം. എല്‍കെജി മുതല്‍ ഏഴാം ക്ലാസുവരെ ഹരിപുരം വിദ്യാനികേതനിലും തുടര്‍ന്ന് പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കണ്ടറി സ്കൂളിലുമായിരുന്നു ഇന്ദ്രജിത്ത് പഠിച്ചത്. എസ്എസ്എല്‍സിക്ക് മുഴുവന്‍ എപ്ലസും പ്ലസ് ടുവിന് 96 ശതമാനം മാര്‍ക്കും നേടി.
എന്‍ട്രന്‍സ് പരിശീലനം നേടിയത് കോട്ടക്കല്‍ യൂണിവേഴ്സലില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷത്തിലെ റിസള്‍ട്ടില്‍ നിന്നും ജനറല്‍ റാങ്കില്‍ 468-ാമതും എസ്സി വിഭാഗത്തില്‍ ഒന്നാംറാങ്കും നേടാനായത് ഇന്ദ്രജിത്തിന്റെ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലാണ്.
മികവിന്റെ അഭിമാനനേട്ടം കൈവരിച്ച ഇന്ദ്രജിത്തിന്റെ സ്വപ്നങ്ങള്‍ നിറം പകരാന്‍ കുംടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: