മലപ്പുറം: ജില്ലയില്‍ 31737കോടി രൂപയുടെ ബാങ്ക് നിക്ഷേപമുള്ളതായി ബാങ്കിങ് അവലോകന യോഗം വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ സമയം 28663കോടി രുപയുടെ നിക്ഷേപമായിരുന്നു.
3074കോടി രൂപയുടെ വര്‍ധനവാണ് നിക്ഷേപത്തിലുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 19046കോടി രൂപ കടമായി നല്കി. ഈ വര്‍ഷം 19409രൂപയും നല്കി.
363കോടി രൂപയുടെ വര്‍ധനവാണ് ഈ മേഖലയിലുണ്ടായത്. നിക്ഷേപ വായ്പാനുപാതം 2016ല്‍ 66ഉം, 2017ല്‍ 61മാണ്. ഈ മേഖലയില്‍ മൈനസ് അഞ്ച് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അവലോകന യോഗം ജില്ലാ കളക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ കെ.അബ്ദുല്‍ ജബ്ബാര്‍, മലപ്പുറം കനറാബാങ്ക് ആര്‍ഒ കെ.നാസര്‍, ആര്‍ബിഐ തിരുവനന്തപുരം മാനേജര്‍ ഹര്‍ളിന്‍ ഫ്രന്‍സിസ് ചിരമ്മല്, ഡിഡിഎം നബാര്‍ഡ് ജയിംസ് പി.ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: