ആമ്പല്ലൂര്‍: ദേശീയപാതയില്‍ നിയന്ത്രണം വിട്ട് വാന്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ ഭാഗത്തേക്ക് ബേക്കറി സാധനങ്ങളുമായി പോയിരുന്ന വാന്‍ ആണ് മറിഞ്ഞത്.
രാവിലെ 11 മണിയോടെയായിരുന്നു അപകടം. ബ്രേയ്ക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാന്‍ ഡിവൈഡറില്‍ തട്ടി എതിര്‍ദിശയിലുള്ള റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ കോട്ടയം സ്വദേശി എബിന് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: