ചാലക്കുടി: പനിയടക്കമുള്ള അസുഖത്തെ തുടര്‍ന്ന് ചികിത്സ തേടിയവരെ കൊണ്ട് ചാലക്കുടി സര്‍ക്കാര്‍ ആശുപത്രി നിറഞ്ഞു. ഇന്നലെ മാറതം നൂറോളം പേരാണ് പനിക്കായി മാത്രം ചികിത്സ തേടിയെത്തിയത്.
രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണെങ്കിലും ആവശ്യത്തിനുള്ള ഡോക്ടര്‍മാര്‍ ഇല്ലാതെ രോഗികള്‍ വലഞ്ഞു. ചൊവ്വാഴ്ച പനിക്കാരെ നോക്കുവാന്‍ ആകെ രണ്ട് ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഡോക്ടര്‍മാരില്ലാത്ത കാരണം രാവിലെ വന്നവര്‍ ഉച്ചതിരിഞ്ഞ് പോകേണ്ട അവസ്ഥയാണ്.
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സമരവും ഇവിടെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുവാന്‍ കാരണമായിട്ടുണ്ട്. രോഗികള്‍ക്ക് ഇരിക്കുവാനോ നില്ക്കുവാനോ സ്ഥലമില്ലാത്ത അവസ്ഥയാണ് ആശുപറതിയില്. മരുന്ന് കൊടുക്കുന്നിടത്തും ആവശ്യത്തിന് ജീവനക്കാരില്ല. കൂടുതല്‍ ഡോകടര്‍മാരേയും, ജീവനക്കാരേയും നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: