മലപ്പുറം: തിരൂരില്‍ മലയാളം സര്‍വ്വകലാശാലയ്ക്ക് വേണ്ടി കണ്ടെത്തിയ ഭൂമിയില്‍ ചതുപ്പു നിലങ്ങളും കണ്ടല്‍ കാടും നിറഞ്ഞ പ്രദേശത്തിന്
മാര്‍ക്കറ്റ് വിലയുടെ 10 ഇരട്ടിയിലധികം വില നിശ്ചയിച്ച് ഏറ്റെടുക്കുന്നതിനെതിരെ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി. സര്‍വ്വകലാശാലക്ക് വേണ്ടി കണ്ടെത്തിയിട്ടുള്ള 17 ഏക്കറില്‍ നാല് ഏക്കര്‍ മാത്രമാണ് നിര്‍മാണപ്രവര്‍ത്തനത്തിന് യോഗ്യമായിരിക്കെ എന്ന സാഹചര്യത്തില്‍ അഴിമതിക്കെതിരെ യു ഡി എഫ് കമ്മിറ്റി ജൂലൈ ആദ്യവാരം ആര്‍ഡിഒ ഓഫിസ് മാര്‍ച്ച് നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭൂമാഫിയകളുടെ വലയത്തില്‍ വീണ സര്‍വ്വകലാശാലയും റവന്യൂ അധികൃതരും ഭൂമി കച്ചവടത്തിലൂടെ പൊതു ഖജനാവിന് വന്‍ നഷ്ടമാണ് വരുത്തുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ചെയര്മാന് സി.വേലായുധന്, കണ്‍വീനര്‍ വെട്ടം ആലിക്കോയ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: