ഡമാസ്കസ്: സിറിയന്‍ സൈന്യം റാഖയില്‍ 100-ല്‍ അധികം ഐഎസ് ഭീകരരെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. സൈനിക നടപടികള്‍ക്കിടെ 20 ഫാമുകളും, ഗ്രാമങ്ങളും ഭീകരരില്‍ നിന്ന് മോചിപ്പിച്ചുവെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
സിറിയന്‍ സൈനിക വക്താക്കളാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റമുട്ടലിനിടെ ആറ് സൈനിക വാഹനങ്ങളും 11 ടാങ്കുകളും 200ലേറെ മിലിട്ടറി വാഹനങ്ങളും തകര്‍ന്നു. 2014-ലാണ് റാഖയുടെ നിയന്ത്രണം ഭീകരര്‍ പിടിച്ചെടുത്തത്. അതിന് ശേഷം എണ്ണമറ്റ ഭീകരപ്രവര്‍ത്തനങ്ങളാണ് ഇവിടെ അരങ്ങേറിയത്.
അതേ സമയം സിറിയൻ ആർമിയുടെ അഞ്ചാം ഡിവിഷൻ രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയായ ദെയർ എസോറിലേക്കുള്ള പ്രയാണത്തിലാണ്. പ്രവിശ്യയുടെ 112 കിലോമീറ്റർ അടുത്തെത്തിയ സൈന്യം 30 ഐഎസ് ഭീകരരെ കൊലപ്പെടുത്തി. ഉടൻ തന്നെ ഈ പ്രവിശ്യയും പിടിച്ചെടുക്കാൻ സാധിക്കുമെന്ന് സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: