ബംഗളൂരു: ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് മേധാവി ബ്രയാന്‍ ഓള്സ്കി അറിയിച്ചു.
ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ വൈകാതെ 33,500 കോടി രൂപ നിക്ഷേപിക്കുമെന്ന് ബ്രയാന്‍ പറഞ്ഞു. ഇന്ത്യയില്‍ കമ്പനിയുടെ നഷ്ടം വര്‍ധിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയില്‍ വ്യാപാരം മെച്ചപ്പെടുത്താനും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്താനും ശ്രമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: