മുംബൈ: ഈ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകളുടെ കടം 1.7 ലക്ഷം കോടിയായി വര്‍ധിച്ചു. അതേസമയം നിക്ഷേപം 11 ലക്ഷം കോടിയായി ഉയര്‍ന്നു. ഈ ജനവുരി 20 വരെയുളള കണക്കുകള്‍ പ്രകാരമാണിത്. ബാങ്കുകളുടെ മൂലധനം ഉയര്‍ന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ട്.
നിക്ഷേപവും വായ്പയും തമ്മിലുളള അന്തരവും വര്‍ദ്ധിച്ചിട്ടുണ്ട്. വായ്പയില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. പത്ത് ലക്ഷം കോടിയുടെ വ്യത്യാസമാണ് നിക്ഷേപവും വായ്പയും തമ്മില്‍ ഉണ്ടായിരിക്കുന്നത്.
ആസ്തിയും ബാധ്യതയും തമ്മിലുളള ഈ അന്തരം അടുത്തവര്‍ഷം വരെ തുടരും. അതിനാല്‍ ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കും. അടുത്ത ചൊവ്വാഴ്ച ചേരുന്ന പണ നയ കമ്മിറ്റി ഇതു സംബന്ധിച്ച് തീരുമാനം എടുക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: