കാബൂള്‍: പാക്കിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയില്‍ ആദ്യ ചരക്ക് വ്യോമപാതയായി. അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഘാനി ഉദ്ഘാടനം ചെയ്തു.
കാബുള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ ചരക്ക് വിമാനം അഫ്ഗാന് -ഇന്ത്യ വ്യോമപാതയിലൂടെ ഇന്നലെ യാത്രയാരംഭിച്ചു.
പാകിസ്ഥാന് മുകളിലൂടെ പറക്കാതെ ചരക്ക് വിമാനങ്ങള്‍ക്ക് പുതിയ വ്യോമപാതയിലൂടെ ഇന്ത്യയിലെത്താം. വ്യോമ പാത യാഥാര്‍ഥ്യമായതില്‍ ഘാനി പ്രധാനമന്ത്രി നരേന്ദ്രമോദിയെ നന്ദി അറിയിച്ചു. അഫ്ഗാന് ചരക്കുകള്‍ക്ക് ഇന്ത്യ നല്ലൊരു വിപണിയാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം പുറപ്പെട്ട ചരക്കു വിമാനത്തില്‍ അഫ്ഗാനില്‍ നിന്നുള്ള 60 ടണ്‍ ഔഷധസസ്യങ്ങളാണുള്ളതെന്നും രണ്ടാമത്തെ വിമാനത്തില്‍ 40 ടണ്‍ ഉണക്കപ്പഴങ്ങളാണയയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ആഴ്ച്ചയില്‍ ആറ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് കുതിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: