ന്യൂദല്‍ഹി: സര്‍ക്കാര്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ബാദ്ധ്യത 50,000 കോടി. കമ്പനിയുടെ സാമ്പത്തിക പുനഃസംഘടനയുടെ ആദ്യഘട്ടമെന്ന നിലയ്ക്ക് ബാങ്കുകള്‍ നല്കിയ 28,000 കോടിയുടെ വായ്പ ഓഹരിയാക്കി മാറ്റാന്‍ ആലോചന തുടങ്ങി.
എസ്ബിഐ യുടെ നേതൃത്വത്തില്‍ രൂപീകരിച്ച 19 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് എയര്‍ ഇന്ത്യക്ക് ഈ വായ്പ നല്‍കിയത്. സാമ്പത്തിക പുനഃസംഘടന പൂര്‍ത്തിയാകുമ്പോള്‍ ഓഹരി വില്പനയും പരിഗണിക്കും.
140 വിമാനങ്ങള്‍ സ്വന്തമായുള്ള എയര്‍ ഇന്ത്യക്ക് ആഭ്യന്തര വിപണിയുടെ 15 ശതമാനം മാത്രമാണ് കൈകാര്യം ചെയ്യാനാകുന്നത്. ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രയുടെ 17ശതമാനം എയര്‍ ഇന്ത്യക്കാണ്.
എയര്‍ ഇന്ത്യയെ കരകയറ്റാന്‍ 30,231 കോടിരൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ 23,993 കോടി രൂപയും കൈമാറിക്കഴിഞ്ഞു. എയര്‍ ഇന്ത്യയെ ഇപ്പോള്‍ സ്വകാര്യ വല്ക്കരിക്കാന് ഉദ്ദേശ്യമില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: