താന്‍ ഓര്‍ക്കാതെ മറന്നുവെച്ച വന്‍ നിധിയെ എന്നപോലെ വലിയ പ്രതിഭകളെ ദൈവം പെട്ടെന്ന് എടുത്തുകൊണ്ടു പോകും.ഇത്തരം അസൂയ നിറഞ്ഞൊരു എടുത്തുകൊണ്ടു പോകലായിരുന്നു എഡ്മണ്ട് തോമസ് ക്ളിന്റ് എന്ന നിറങ്ങളുടെ രാജകുമാരനോടും ദൈവം ചെയ്തത്.ഏഴുവയസ് തികയുന്നതിന് ഒരുമാസം മുന്‍പാണ് ക്ളിന്റ് എന്ന മഹാപ്രതിഭയെ അസൂയയുടെ വേഷത്തില്‍ ദൈവം കൊത്തിക്കൊണ്ടു പോയത്. മഹാ പ്രതിഭകള്‍ക്ക് ആയുസു കുറവാണെന്നു പറയും പോലെ ഒരു പക്ഷേ ലോകം കണ്ട ഏറ്റവും വലിയ വിശുദ്ധ കവര്ച്ചയായിരിക്കണം അത്.
1976ല്‍ കൊച്ചിയില്‍ എം.ടി.ജോസഫിന്റെയും ചിന്നമ്മ ജോസഫിന്റെയും മകനായി ജനിക്കുമ്പോള്‍ തന്നെ ക്ളിന്റില്‍ വരകളുടേയും വര്‍ണ്ണങ്ങളുടേയും ചേരുവയെല്ലാം പ്രകൃതി ചേര്ത്തുവെച്ചിരിക്കണം.ആരും കാണാത്തൊരു ബ്രഷും പിടിച്ചുകൊണ്ടായിരിക്കണം അവന്റെ ജന്മം.ലോകത്തെ മുഴുവന്‍ തനിക്കു വരക്കാനുള്ള വലിയൊരു ക്യാന്‍വാസായും അവന് കണ്ടിരിക്കണം.
മകനില്‍ ഒത്തിരി പ്രതീക്ഷയിലായിരുന്നു മാതാപിതാക്കള്‍.അക്കൗണ്ടന്റും ആയോധന കലാകാരനും കൗബോയ് സിനിമകളുടെ ആരാധകനും മറ്റുമായ ജോസഫ് തന്റെ ഇഷ്ട നായകനായ ക്ളിന്റ് ഈസ്റ്റുവുഡിന്റെ പേരിടുകയായിരുന്നു മകന്.ആദ്യമൊന്നും മകന്റെ വരക്കമ്പമൊന്നും ജോസഫും ചിന്നമ്മയും തിരിച്ചറിഞ്ഞില്ല.അറിഞ്ഞപ്പോള്‍ പിന്നെ മകന്റെ ആഗ്രഹങ്ങള്‍ക്കു വേണ്ടിയായി ജീവിതം.
യാത്ര പോകുമ്പോഴെല്ലാം ജോസഫ് മകനുവേണ്ടിയുള്ള വരസാമഗ്രികളും ചിത്ര പുസ്തകങ്ങളുടെ കോപ്പികളും ലോക ക്ളാസിക്കുകളും കടകള്‍തോറും തിരഞ്ഞു നടക്കുമായിരുന്നു.സ്വതവേ ഒരു കഥ പറച്ചില്കാരനായ ജോസഫില്‍ നിന്ന് വലിയൊരു കഥാസരിത് സാഗരത്തിന്റെ ആഴവും പരപ്പും ആരവവുമൊക്കെ ക്ളിന്റ് കേള്‍ക്കുമായിരുന്നു.രാമായണവും മഹാഭാരതവും ബൈബിളും ഈസോപ്പും ടോള്‍സ്റ്റോയിയും അലക്സാണ്ടര്‍ ഡ്യൂമയുമൊക്കെ നിറഞ്ഞ കഥയുടെ ആഗോളക്കടലായിരുന്നു അത്.അങ്ങനെയാണ് സാംസനും ഗോലിയാത്തും അര്‍ജുനനും ഹനുമാനുമൊക്ക ഇഷ്ട കഥാപാത്രങ്ങളായി ക്ളിന്റില്‍ വളരുന്നത്.
ജോസഫിന്റെ ഉറ്റ സുഹൃത്തും ഡിസൈനറുമായ ജി.മോഹനനാണ് ക്ളിന്റിലെ ജീനിയസിനെ കണ്ടെത്തിയത്. അതിനിടയിലാണ് കിഡ്നി രോഗം ക്ളിന്റില്‍ കാണപ്പെടുന്നത്.എല്ലാ ഡോക്ടര്‍മാരും കൈയ്യൊഴിഞ്ഞപ്പോള്‍ ഹോമിയോ ഡോക്ടറായ ജോസഫ് എബ്രഹാമാണ് കുട്ടിയെ മരണത്തിന്റെ വായില്‍ നിന്നും രക്ഷപെടുത്തിയത്.
അപ്പഴും കാലം കൂമന് കണ്ണുമായി കാത്തിരിക്കുകയായിരുന്നു.ഏഴു വയസ് തികയാന്‍ ഒരുമാസമുള്ളപ്പോള് ക്ളിന്റിന് ചെറു രോഗം. പിന്നെ അബോധാവസ്ഥ.മരണം.ഞാനൊന്നുറങ്ങിയാല് അമ്മ വിളിച്ചുണര്‍ത്തണം.ചെറിയൊരു മയക്കം.അമ്മ വിഷമിക്കരുത്,കരയരുത്.അങ്ങനെയാണ് അമ്മയോടു ക്ളിന്റ് പറഞ്ഞത്.പിന്നെ ഉണര്‍ന്നില്ല.
വലിയൊരു ചിത്രകാരന് ഒരായുസില്‍ വരച്ചു തീര്ക്കാനാവാത്തത്രയാണ് ഏഴു വയസ് തികയും മുന്‍പ് കൊച്ചു ക്ളിന്റ് വരച്ചത്,ഇരുപത്തയ്യായിരം ചിത്രങ്ങള്‍.ഒരിക്കലും കാണാത്ത കാഴ്ചയുടെ അനേകം ചിത്രങ്ങള്‍ ക്ളിന്റ് വരച്ചിട്ടുണ്ട്.അവയെല്ലാം അതുപോലെ തന്നെയായിരുന്നു.സാധാരണ നിര്വചനങ്ങള്കൊണ്ടൊന്നും ക്ളിന്റിനെ അളക്കാനാവില്ല,അവനിലെ ചിത്രകാരനെ ഒരിക്കലും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: