പനിമരണം വര്‍ധിക്കുമ്പോഴും പനിക്കെതിരെ ആശങ്ക പരത്തുന്നുവെന്നാണ് ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജയ്ക്കു പരാതി. ശൈലജയുടെ ധാരണ സര്‍ക്കാരിനെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാംകൂടി പനി പരത്തുന്നുവെന്നാണ് ! ഇങ്ങനേയുമുണ്ടോ ഒരു മന്ത്രി.
പകര്‍ച്ചപ്പനിയില്‍ സംസ്ഥാനം വിറച്ചു തുള്ളുമ്പോഴും സിപിഎമ്മിന്റെ ആസ്തിയായ ധാര്‍ഷ്ട്യത്തിലും പുഛത്തിലും തന്നെയാണ് ശൈലജ മന്ത്രിയുടെ വാക്കുകള്‍. ഇതെല്ലാം ഉദാസീനഭാവത്തില്‍ കാണാനാണു മന്ത്രിക്കു താല്‍പ്പര്യമെന്നു തോന്നുന്നു. ഇത്തരം മന്ത്രിമാര്‍ തന്നെയാണ് കേരളത്തിന്റെ അനാരോഗ്യം.
115പേര് സംസ്ഥാനത്ത് പനിമൂലം മരണപ്പെട്ടു.12ലക്ഷത്തിലധികംപേരാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം പകര്‍ച്ചപ്പനിയില്‍ ചികിത്സതേടിയത്. മലിനീകരണവും മഴക്കാലപൂര്‍വ ശുചീകരണം നടത്താത്തും തുടങ്ങി ഒട്ടനവധി കുറ്റകരമായ അനാസ്ഥകളുടേയും കൂടി ഫലമാണ് ഭീകരമായ പകര്‍ച്ചപ്പനി.
പനിയും പകര്‍ച്ചവ്യാധികളും തടയാന്‍ ജനം മുന്നോട്ടിറങ്ങണം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനങ്ങളുടെ കൂട്ടായ്മ ഇക്കാര്യത്തില്‍ വേണമെന്നിരിക്കെ തന്നെ സര്‍ക്കാരിന്റെ പരാജയവും കൂടിയല്ലേ ഇതുവ്യക്തമാക്കുന്നത്. ശുചീകരണത്തിന്റെയും മലിനീകരണത്തിന്റെയും കാര്യത്തില്‍ ആരോഗ്യവകുപ്പു പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കെ തന്നെ ജനങ്ങളുടെ ആരോഗ്യത്തില്‍ തരിമ്പും ആശങ്കയില്ലാതെ അമ്പേ പരാജയമായിരിക്കുകയാണ് ഈ വകുപ്പ്. അഴിമതിക്കും സ്വജനപക്ഷവാദത്തിനും ജനവിരുദ്ധതയ്ക്കും പേരെടുത്ത ഈ വകുപ്പിനെ ജനം ഇനിയും തീറ്റിപ്പോറ്റണോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: