ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെയുള്ള വായ്പാനയത്തില്‍ നിലവിലുള്ള പോലെ റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമായും തുടരും.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 6.9 ശതമാനമായി കുറയുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 7.1 ശതമാനം വളര്‍ച്ചയായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാന വായ്പ നയമാണ് ഇന്ന് പ്രഖ്യാപിച്ചത്.
ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13 ഓടെ പൂര്‍ണമായും ഒഴിവാക്കുമെന്നും രണ്ട് ഘട്ടങ്ങളായിട്ടാകും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്നും ആര്‍ബിഐ അറിയിച്ചു.
ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ 24,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തുമെന്നും ആര്‍ബിഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: