ന്യൂദൽഹി: രാജ്യത്തെ ഇ കൊമേഴ്സ് കമ്പനികൾക്കെതിരെ വ്യാപകമായ തരത്തിൽ പരാതികൾ ലഭിച്ചുവെന്ന് കേന്ദ്ര ഉപഭോക്തകാര്യ വകുപ്പ് മന്ത്രി സിആർ ചൗധരി ലോക്സഭയിൽ അറിയിച്ചു. കഴിഞ്ഞ വർഷം അവസാനത്തോട് കൂടി 1,300ഓളം പരാതികളാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയതായി ഇ കൊമേഴ്സ് കമ്പനികളെ നിയന്ത്രിക്കാനായി പുതിയ നിയമങ്ങൾ രൂപികരിച്ചിട്ടില്ല. എന്നാൽ കിട്ടിയ പരാതികളിൽ നടപടിയെടുക്കും. ഇതിനായി നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: