കൊച്ചി: ഫെഡറല്‍ ബാങ്ക് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഡാറ്റ, ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ കമ്മോഡിറ്റി ഓണ്‍ലൈനുമായി സഹകരണക്കരാര്‍ ഒപ്പിട്ടു. കരാര്‍ അനുസരിച്ച് www.commodtiyonline.com എന്ന പോര്‍ട്ടല്‍ വഴി കമ്മോഡിറ്റി ഓണ്‍ലൈന്‍ അഗ്രി കമ്മോഡിറ്റി ഫിനാന്‍സിംഗ് പ്ലാറ്റ്ഫോം രൂപീകരിക്കും.
കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഫിനാന്‍സ് നല്‍കുന്നതിനായി ഓണ്‍ലൈന്‍ സേവനം പൂര്‍ണമായും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രം ഒപ്പുവച്ചതെന്ന് ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എസ് എം ഇ & അഗ്രി) കെ.മോഹന്‍ അറിയിച്ചു. നിലവില്‍ നാല്‍പ്പത് ശതമാനത്തില്‍ താഴെ വ്യാപാരികള്‍ക്കാണ് വായ്പ്പ ലഭിക്കുന്നത്. പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ കര്‍ഷകര്‍ക്കേ വായ്പ്പ ലഭിക്കുന്നുള്ളൂ.
രാജ്യവ്യാപകമായി കമ്മോഡിറ്റി മാര്‍ക്കറ്റുകളുടെ വില തത്സമയം അറിയാനും വെയര്‍ഹൗസ് സ്ഥിതി അറിയാനും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സഹായകരമാകുമെന്ന് കമ്മോഡിറ്റി ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് ഐപ്പ് പറഞ്ഞു. ഫെഡറല്‍ ബാങ്ക് അഗ്രി ബിസിനസ് ചീഫ് മാനേജര്‍ സന്തോഷ് എം പോളും കമ്മോഡിറ്റി ഓണ്‍ലൈന്‍ ഡയറക്ടര്‍ ജിബി മാത്യുവും കമ്പനി സെക്രട്ടറി ഇ പി മധുസൂദനനും ചേര്‍ന്ന് ധാരണാപത്രം കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: