ഇന്നു വൈകുന്നേരങ്ങളുണ്ടോ എന്നു ചോദിച്ചാല്‍ കേള്‍ക്കുന്നവര്‍ പറയും ഉണ്ടല്ലോ,എന്താ സംശയം. അവര്‍ വിചാരിക്കുന്നത് വൈകുന്നേരം എന്ന സമയത്തെക്കുറിച്ചാണ്. പഴയ തലമുറയ്ക്കു അതു പക്ഷേ അങ്ങനെയല്ല. പരിചയക്കാരേയും കൂട്ടുകാരെയും കണ്ടും സംസാരിച്ചും നാട്ടു വിശേഷങ്ങള്‍ തെരഞ്ഞുമൊക്കെ സൊറ പറഞ്ഞിരിക്കാനുള്ള നാട്ടിന് പുറത്തെ മൈതാനങ്ങളും ആല്ത്തറയുമൊക്കയാണ് ഇപ്പറഞ്ഞ വൈകുന്നേരങ്ങള്‍.
ജോലി കഴിഞ്ഞു വീട്ടില്‍ വന്നൊന്നു കുളിച്ച് ചായകുടിയും കഴിഞ്ഞ് അടുത്തുള്ള മൈതാനത്തോ ആല്‍ച്ചുവട്ടിലോ വന്നിരിക്കും. അവിടെ പരിചയക്കാരുണ്ടാകും. പിന്നെയൊരു കൂട്ടായ്മയാണ്. നാട്ടിലേയും ലോകത്തുള്ള വിശേഷങ്ങളെല്ലാം അവിടെ കുടഞ്ഞിടും. മരണവും ജനനവും വിവാഹവും ഒളിച്ചോട്ടവും അയല്‍പ്പക്കത്തെ പശു പ്രസവിച്ചതുമുതല്‍ സംസാരവിഷയങ്ങളാകാം.സന്തോഷവും കരച്ചിലും നഷ്ടവും നേട്ടവുമൊക്കെ അവിടെ കൂടിക്കുഴയും. സാന്ത്വനവും ആശ്വാസിപ്പിക്കലുമൊക്കെ അവിടെ നടക്കും. അതൊരു സ്നേഹക്കൂട്ടായ്മയാണ്. പത്രവും ചാനലുമൊന്നുമില്ലാതിരുന്ന അന്നും ഇന്നും അവര്‍ക്കു വിശേഷങ്ങള്‍ പങ്കുവെക്കാനുള്ള മാധ്യമവും വിനിമയോപാധിയുമായിരുന്നു ഇത്തരം കൂടിച്ചേരലുകള്‍.ഇതവരുടെ വൈകുന്നേരങ്ങളായിരുന്നു.]
ഇത്തരം വൈകുന്നേരങ്ങള്‍ നാട്ടിന് പുറത്ത് അന്നും ഇന്നും ഉണ്ട്. മൈതാനങ്ങളും അമ്പലമുറ്റങ്ങളും ആള്ത്തറകളുമുള്ളിടത്തെല്ലാം പഴയപോലെയല്ലെങ്കിലും അതുണ്ടാകാം. ജീവിതത്തിന്റെ തിരക്കിനിടയില്‍ അതിനു സമയം കണ്ടെത്തുന്നവരുണ്ട്. മറ്റുള്ളവവര്‍ സമയം പോക്കാന്‍ ഒറ്റയ്ക്കും തെറ്റയ്ക്കും പലവിധം വിനോദോപാധികളും മറ്റും കണ്ടെത്തുമ്പോള്‍ ഇങ്ങനേയും സൗഹൃദത്തിന്റെ കൂട്ടായ്മയിലൂടെ സാര്‍ഥകമായ വിനോദം കൂടി കണ്ടെത്തുകയും ആവാം ഇത്തരക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: