കൊച്ചി: എച്ച്ഡിഎഫ്സി ബാങ്ക് ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം (ബിബിപിഎസ്) ഏര്‍പ്പെടുത്തി. ബിബിപിഎസ് ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് എച്ച്ഡിഎഫ്സി. ദേശീയതലത്തില്‍ പരസ്പര പ്രവര്‍ത്തനക്ഷമതയുള്ള ബില്‍ പേയ്മെന്റ് സംവിധാനം എച്ച്ഡിഎഫ്സി ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് സൗകര്യത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ബില്‍ പേയ്മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ബാങ്കുകള്‍, ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കേന്ദ്രീകൃത സംവിധാനം ആണ് തയ്യാറാക്കിയിരിക്കുന്നത്. വൈദ്യുതി, പാചകവാതകം, വാട്ടര്‍ ബില്ലുകള്‍ അടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ഉപഭോക്താക്കള്‍ക്ക് നെറ്റ് ബാങ്കിംഗിലൂടെ ബിബിപിഎസ് സംവിധാനം ലഭ്യമാണ്.
ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും ഈ സംവിധാനം ഉടന്‍ ലഭിക്കുന്നതാണ്. ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്ക് മൊബൈല്‍ ബാങ്കിംഗിലൂടെയാണ് പ്രസ്തുത സേവനം ലഭ്യമാവുക.
എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കള്‍ക്ക് നെറ്റ് ബാങ്കിംഗ് പേജില്‍ ലോഗിന്‍ ചെയ്ത് ബിബിപിഎസ് സംവിധാനം ഉപയോഗിക്കാം. എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് സേവനവുമായി ഇത് ബന്ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: