തൃശൂര്‍: കേരളത്തിലെ ആദ്യവിദ്യാലയങ്ങളിലൊന്നായ തൃശ്ശൂര്‍ ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള വിഭവ സമാഹരണത്തിന് പട്ടിക തയ്യാറാക്കുന്നതിന് വി.എസ് സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചു.
23.5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഗവണ്മെന്റ് മോഡല്‍ ബോയ്സ് സ്കൂള്‍ പൂര്‍വ്വവിദ്യാര്‍ഥി സംഘടനയായ എംബോസാറ്റിന്റെ നേതൃത്വത്തില്‍ നടന്നയോഗത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും പൗരപ്രമുഖരുമടക്കം നിരവധിപേര്‍ പങ്കെടുത്തു.
178 വര്‍ഷം പഴക്കമുള്ള മോഡല്ബോയ്സ് സ്കൂളിന്റെ പഴമയും പാരമ്പര്യവും വാസ്തുശില്പപ്രാധാന്യവും കണക്കിലെടുത്ത് രൂപകല്‍പ്പനചെയ്ത മാസ്റ്റര്‍പ്ലാന്‍ യോഗത്തിനുമുന്പാകെ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: