ഗുരുവായൂര്‍: ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി ക്ഷേത്രരക്ഷാസംഗമം നടത്തി. സുപ്രീം കോടതി വിധിയുണ്ടെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് നിയമ വിരുദ്ധമായി മലബാര്‍ ദേവസ്വം ബോര്‍ഡ് തട്ടിയെടുത്ത പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഭണ്ഡാര വരവ്, തിരുവാഭരണങ്ങള്‍, രേഖകള്‍ എന്നിവ പാര്‍ത്ഥസാരഥി ക്ഷേത്ര ഭരണ സംഘത്തെ തിരിച്ചേല്‍പ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനാധ്യക്ഷ കെ.പി.ശശികല ആവശ്യപ്പെട്ടു. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയില്‍ നടന്ന ക്ഷേത്ര രക്ഷാ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശശികല.
ഹൈന്ദവ ക്ഷേത്രങ്ങള്‍ കയ്യടക്കാനും ക്ഷേത്ര വിശ്വാസത്തെ നശിപ്പിക്കാനുമുള്ള ഇടതു സര്‍ക്കാരിന്റെ തന്ത്രം വിലപ്പോവില്ല. മതേതര സര്‍ക്കാരുകളുടെ കാപട്യം ഹിന്ദുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ക്ഷേത്രങ്ങള്‍ മതേ സ്ഥാപനങ്ങളല്ല, മത സ്ഥാപനങ്ങളാണ്. മറ്റു മതസ്ഥാപനങ്ങള്‍ അവര്‍ ഭരിക്കുമ്പോള്‍ ഹിന്ദു ക്ഷേത്രങ്ങള്‍ വിശ്വാസികളെ ഏല്‍പ്പിക്കണമെന്നും ശശികല ആവശ്യപ്പെട്ടു.
തന്ത്രി മുഖ്യന് ബ്രഹ്മബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹ സംഘചാലക് കെ.എന്‍.ഗോപി അദ്ധ്യക്ഷത വഹിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്, സായി സഞ്ജീവനി ട്രസ്റ്റ് ചെയര്മാന് ഡോ: ഹരി നാരായണന്, പാര്‍ത്ഥസാരഥി ഭരണ സംഘം പ്രസിഡന്റ് ജി.കെ.ഗോപാലകൃഷ്ണ സ്വാമി, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രചാര്‍ പ്രമുഖ് പി.ആര്.മുരളി, വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി എം.എ.രാജു, പ്രസാദ് കാക്കശ്ശേരി, പി.വത്സലന്‍ എന്നിവര്‍ സംസാരിച്ചു.
മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.നിവേദിത, വാര്‍ഡ് കൗണ്‍സലര്‍ ശോഭ ഹരി നാരായണന്, പുഷ്പ പ്രസാദ്, വി.മുരളീധരന്, സുനില്‍ തിരുവത്ര, ഹരി നാരായണന് എന്നിവര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: