ന്യുദല്‍ഹി : യുപിഎ സര്‍ക്കാരിന്റെ കാലം മുതല്‍ തന്നെ നിഷ്ക്രിയ ആസ്തിയെന്ന പ്രശ്നം ഉണ്ടായിരുനെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. 2011- 12നു മുമ്പും നിഷ്ക്രിയ ആസ്തി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതാണെന്നും പട്ടേല്‍ പറഞ്ഞു.
ബാങ്കുകളുടെ മേലുള്ള അമിത ഭരണമാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കാലഘട്ടത്തില്‍ നിഷ്ക്രിയ ആസ്തികള്‍ കുന്നുകൂടാന്‍ കാരണമായതെന്ന് ബജറ്റ് സമ്മേളനത്തിനിടെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രസ്താവന നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ആര്‍ബിഐ ഗവര്‍ണറുടെ ഈ പ്രഖ്യാപനം.
അതേസമയം കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്ലി ഇതിനെ എതിര്‍ത്ത് രംഗതെത്തി. ബാങ്കുകളെ ഭരിക്കുന്നതില്‍ മോദി സര്‍ക്കാരിനാണ് വീഴ്ച്ച പറ്റിയത്. ഇതുമൂലം യുപിഎ കാലത്ത് നാല് ശതമാനമായിരുന്ന നിഷ്ക്രിയ ആസ്തി ഒമ്പത് ശതമാനമായി ഉയര്നെന്നും മൊയ്ലി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: