അങ്കമാലി: ടെല്‍ക്ക് വികസന ചര്‍ച്ചയ്ക്ക് വൈദ്യുതി മന്ത്രി എം. എം. മണി 14 ന് സ്ഥാപനം സന്ദര്‍ശിക്കും. കെഎസ്ഇബിയുടെ പവര്‍ ട്രാന്‍സ്ഫോര്‍മര്‍ ഓര്‍ഡറുകള്‍ മുഴുവന്‍ ടെല്‍ക്കിന് നല്കുന്ന കാര്യം ബോര്‍ഡിന്റെ പരിഗണനയിലുണ്ട്.
2011 ഏപ്രില്‍ മുതല്‍ 2016 മെയ് വരെ 46 കോടി രൂപയുടെ ട്രാന്‍സ്ഫോര്‍മര്‍ ഓര്‍ഡറുകളാണ് കെ എസ് ഇ ബി ടെല്‍ക്കിന് നല്‍കിയിരുന്നത്. 2016 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ഇത് 37 കോടി രൂപയുടെ ഓര്‍ഡറുകളായി. മന്ത്രിയുടെ സന്ദര്‍ശനത്തോടെ കരാറുകള്‍ മുഴുവന്‍ ടെല്‍ക്കിനു കിട്ടാനിടയുണ്ട്.
കെ എസ് ഇ ബിയുടെ പഴക്കം ചെന്ന ട്രാന്‍സ്ഫോര്‍മറുകള്‍ ടെല്‍ക്കിനെ കൊണ്ട് പുനരുജ്ജീവിപ്പിക്കുവാനുള്ള പദ്ധതിയും സജീവ പരിഗണനയിലാണ്. 2016 സെപ്റ്റംബറില്‍ 56 കോടി രൂപയായിരുന്നു ഓര്‍ഡര്‍ പൊസിഷന്‍. ഇപ്പോള്‍ 250 കോടി രൂപയാണ് ഇത്. വൈകാതെ 300 കോടിയിലെത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ് താമസിയാതെ തന്നെ 300 കോടിയില്‍ ഓര്‍ഡര്‍ പൊസിഷന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ടെല്‍ക്ക് അധികൃതര്‍.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 400 കോടി രൂപയുടെ ഓര്‍ഡര്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ടെല്‍ക്ക് അധികൃതര്‍ ലക്ഷ്യമിടുന്നത് കഴിഞ്ഞ രണ്ട് വര്‍ഷമായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ടെല്‍ക്കിനെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ലാഭത്തിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 2020-21 സാമ്പത്തിക വര്‍ഷത്തോടെ 300 കോടി വിറ്റുവരവും 60 കോടി ലാഭവുമുള്ള സ്ഥാപനമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: