അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍, കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും പകരുന്നതിനായി സ്ഥിരം സംവിധാനം എന്ന നിലയില്‍ ഡ്രീം ഗാര്‍ഡനില്‍ ഒരുക്കിയ പക്ഷി വൈവിധ്യം മുഖ്യ ആകര്‍ഷണമായി. ഓമനത്തം തുളുമ്പുന്നതും കാണാന്‍ ചന്തമുള്ളതുമടക്കം നിരവധിയിനം പക്ഷികളാണ് ഡ്രീം ഗാര്‍ഡനിലുള്ളത്.
ഉദ്യാനത്തിലെ പക്ഷികളുടെ കൂട്ടത്തില്‍ 19 ഇനം കോഴികള്‍ ഉണ്ടെന്ന് കാര്‍ഷിക സര്‍വകലാശാലയിലെ ടീച്ചിംഗ് അസിസ്റ്റന്റ് ഡോ. വിഷ്ണു സാവന്ത് പറഞ്ഞു. പെസന്റ്, പോരുകോഴി, കരിങ്കോഴി, ഗ്രാമശ്രീ, സില്‍ക്കി, ഫ്രിസില്‍ഡ്, ബ്രോഡ് ബ്രസ്റ്റഡ് വൈറ്റ്, ഗോള്‍ഡ് സില്‍ക്കി, മില്‍ ഫ്ളൂര്‍, ഗിനിക്കോഴി, അസ്ട്രലോര്‍പ്പ്, ബ്രോഡ് ബ്രസ്റ്റഡ് ബ്രോണ്‍സ്, നേക്കട് നെക്, റോസ് ഐലന്‍ഡ് റെഡ്, വൈറ്റ് ലഗൂണ്‍, സില്‍വര്‍ സെബ്രൈറ്റ്, സില്‍വര്‍ പെസന്റ്, പോളിഷ് ക്യാപ് എന്നിവ കോഴി ഇനങ്ങളില്പ്പെടും.
പൗട്ടര്‍, കിംഗ്, മയില്‍പ്രാവ്, മുതിന, ബ്യൂട്ടി റോമര്‍, ഫ്രില്, ഡയമണ്ട് തുടങ്ങിയ ഇനം പ്രാവുകള്‍, മണിത്താറാവ്, വാത്ത്, വൈറ്റ് പെക്കിന്, ലൗ ബേര്‍ഡ്സ്, ഫിന്ച്, ജാവക്കുരുവി, കൊന്യൂര്‍ തത്ത തുടങ്ങിയവയും ഡ്രീം ഗാര്‍ഡനിലുള്ള കൂടുകളിലെ അന്തേവാസികളാണ്. പക്ഷി ഇനങ്ങളെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിചയപ്പെടുത്തുന്നതിനു ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
കേരള കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച നാലാമത് പുഷ്പോത്സവം (പൂപ്പൊലി-2017) കാണുന്നതിനായി രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം എത്തുന്ന കുട്ടികള്‍ ഡ്രീം ഗാര്‍ഡനില്‍ ചെലവഴിച്ചത് മണിക്കൂറുകളാണ്. ഗവേഷണ കേന്ദ്രത്തില്‍ ഡാലിയ ഗാര്‍ഡനും കുളത്തിനും അഭിമുഖമായും റോസ് ഗാര്‍ഡനോട് ചേര്‍ന്നുമാണ് ഡ്രീം ഗാര്ഡന്. രണ്ട് ഏക്കറിലധികം വരുന്ന വളപ്പില്‍ തണല്മരങ്ങളില് കെട്ടിയ നാടന്‍ ഊഞ്ഞാലുകളടക്കം വിനോദ ഉപാധികളാണ് ഉള്ളത്.
ജനുവരി 27നായിരുന്നു പുഷ്പമേളയ്ക്ക് തുടക്കം കുറിച്ചത്. ഫെബ്രുവരി എട്ട് വരെ കുട്ടികളടക്കം ആറ് ലക്ഷത്തോളം ആളുകളാണ് പൂപ്പൊലി കാണാനെത്തിയത്. കഴിഞ്ഞ 14 ദിവസത്തിനിടെ പൂപ്പൊലിയിലൂടെ 8415314 രൂപയാണ് കാര്‍ഷിക സര്‍വകലാശാലയ്ക്ക് വരവ്. ഇതില്‍ 4251300 രൂപ ടിക്കറ്റ് വിറ്റുവരവാണ്. സ്റ്റാള്‍ റെന്റ്-1794253 രൂപ, ഫുഡ് കോര്‍ട്-475000 രൂപ, ഐസ്ക്രീം-665000 രൂപ, അമ്യൂസ്മെന്റ്-450000 രൂപ, ഓപ്പണ്‍ സ്പെസ്യ്-240000 രൂപ, നഴ്സറി സ്പേസ് റെന്റ്-33000 രൂപ, പബ്ലിസിറ്റി റെന്റ്-8240 രൂപ, നഴ്സറി സെയില്‍സ്-413372 രൂപ, പ്രോസസിംഗ് ലാബ്-31649 രൂപ എന്നിങ്ങനെയാണ് ഇതര വരവുകള്‍.
പുഷ്പമേളയുടെ സമാപനസമ്മേളനം ബത്തേരി എംഎഎ ഐ.സി. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി. രാജേന്ദ്രന് അവലോകന റിപ്പോര്‍ട്ടും ഭാവി പരിപാടികളും അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: