തിരുവനന്തപുരം: കൃഷിഭൂമി തൊട്ട് ലോക മാര്‍ക്കറ്റ് വരെ പരന്നുകിടക്കുന്ന സുഗന്ധവ്യഞ്ജന വ്യവസായത്തില്‍ ശാസ്ത്ര ലോകത്തെ നൂതന കാല്‍വെപ്പുകള്‍ പ്രയോജനപ്പെടുത്തുന്ന കൂട്ടായ്മകളും, കാര്‍ഷിക ശൃംഖലകളും ആവിഷ്കരിക്കേണ്ടതുണ്ടെന്ന് നെസ്ലെ ഇന്ത്യാ സിഎംഡി സുരേഷ് നാരായണ്‍ .
അഖിലേന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര സ്പൈസസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുഗന്ധ വിളകളുടെ കാര്‍ഷികോല്‍പ്പാദനത്തിലും, വിതരണത്തിലും ഭക്ഷ്യസുരക്ഷ, ഉല്പാദനമികവ് എന്നീ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നേറാന്‍ സുഗന്ധവ്യഞ്ജന മേഖലയ്ക്ക് കഴിയണം. വിതരണ ശൃംഖലകളുടെ കരുത്ത് എല്ലാ ഘടകങ്ങളുടെയും നിരതെറ്റാതെയുള്ള പ്രവര്‍ത്തനമാണ്. ശാസ്ത്ര, വിവരസാങ്കേതിക വിദ്യയിലടിസ്ഥിതമായ സംരംഭകത്വം വഴി മാത്രമേ സ്പൈസസ് രംഗത്ത് ലോകത്തിന് മാതൃകയാകുന്ന ഉയര്‍ന്ന ബഞ്ച്മാര്‍ക്കുകള്‍ ഇന്ത്യയ്ക്ക് കൈവരിക്കാന്‍ കഴിയുകയുള്ളൂ എന്ന് സുരേഷ് നാരായണ്‍ പറഞ്ഞു.
അമേരിക്കന്‍ സ്പൈസ് ട്രേഡ് അസോസിയേഷന് പ്രസിഡന്റ് വിനായക് നരെയ്ന് അദ്ധ്യക്ഷത വഹിച്ചു. കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ഷാജി വര്‍ഗീസ്, എ.ഐ.എസ.്ഇ.എഫ് ചെയര്മാന് പ്രകാശ് നമ്പൂതിരി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ അസി: ഡയറക്ടര്‍ ജനറല്‍ ഡോ. ജാനകി രാമന്, അനില്‍ ബി. ജെയ്ന്‍, രാംകുമാര്‍ മേനോന്, രാജീവ് പലിച എന്നിവര്‍ സംസാരിച്ചു.
സുഗന്ധവ്യഞ്ജന രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള അവാര്‍ഡ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ചിനും, ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഡയചര് ഫുക്സിനും നല്കി ചടങ്ങില്‍ ആദരിച്ചു. യൂറോപ്യന്‍ സ്പൈസ് അസോസിയേഷന് ചെയര്മാന് നില്‍സ് മെയര്‍, മക്ഡൊണാള്‍ഡ്സ് ബിസിനസ്സ് യൂണിറ്റ് വൈസ് പ്രസിഡന്റ് പോള്‍ ഹ്യൂബ്നെര്‍, മക്കോര്‍മിക് ആന്റ് കമ്പനി കോര്‍പറേറ്റ് വൈസ് പ്രസിഡന്റ് റോജര്‍ ടി. ലോറന്‍സ്,
അമേരിക്കന്‍ സ്പൈസ് ട്രേഡ് അസോസിയേഷന് എക്സിക്യട്ടീവ് ഡയറക്ടര്‍ ഷെറില്‍ ഡീം, യൂറോപ്യന്‍ ഫ്ളേവര്‍ എക്സ്പര്‍ട്ട് ജീന്‍ മെയ്ന്‍ (ഫ്രാന്‍സ്), നീല്‍ ഡിക്കെന്‍സ്, പെപെ സെബേറ്റര് (സ്പെയിന്), ലാബ് ആന്റ് ജയന്തി ചീഫ് എക്സിക്യൂട്ടീവ് ഒണൂര്‍ പൊലാട്ട് (യൂറോപ്പ്), ജോര്‍ജ്ജ് ലിക്ഫെറ്റ് (ജര്‍മ്മനി), ചൈന എസന്‍ഷ്യല്‍ ഓയില്‍ ആരോമ ആന്റ് സ്പൈസസ് ട്രേഡ് അസോസിയേഷന് സെക്രട്ടറി ജനറല്‍ ലീയീ, വോക്സ് ട്രേഡിങ്ങ് ലിമിറ്റഡ് മനേജര്‍ തകുഷി ഇയോ (ജപ്പാന്), നെഡ് സ്പൈസ് ഗ്രൂപ്പ് ചെയര്മാന് അല്‍ഫോന്‍സ് വാന്‍ ഗ്യുലിക്, ടോറു അസാമി (ജപ്പാന്), റോബിന് ആന്ഡേഴ്സണ്, യുലിയാനി വിഡ്ജാജ (ഇന്‍ഡോനേഷ്യ) എന്നീ അന്താരാഷ്ട്ര പ്രതിനിധികള്‍ മൂന്ന് ദിവസത്തെ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: