കാസര്‍കോട്: ജില്ലയിലെ ഫോറസ്റ്റ് അതിര്‍ത്തി പ്രദേശത്തെ കൃഷി ഭൂമിയില്‍ വളരെ കാലമായി കാട്ടാനയുടെയും മറ്റു വന്യജീവികളുടെയും വ്യാപകമായ അക്രമത്തില്‍ കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
ഇത് ശാശ്വതമായി തടയുന്നതിന് വേണ്ടിയുള്ള ഒരു കര്‍മ്മ പദ്ധതിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും കര്‍ഷക മോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മിറ്റി പറഞ്ഞു. അവസാനമായി കാനത്തൂരില്‍ കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചിരിക്കുന്നു. പല പദ്ധതികളും അധികൃതര്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഫലത്തില്‍ ഒന്നും തന്നെ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. അതു കൊണ്ട് ഫോറസ്റ്റ് അതിര്‍ത്തി പ്രദേശത്തെ കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ വന്യ ജീവിയുടെ അക്രമത്തില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ട നടപടി അധികൃതര്‍ കൈക്കൊള്ളണമെന്ന് കര്‍ഷക മോര്‍ച്ച ജില്ലാ കമ്മറ്റി ആവിശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഇ.കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. അനില്‍ കോടോത്ത്, പ്രഭാകരന് ചെങ്കള, ചന്ദ്രശേഖരന്, ബേബി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: