കാഞ്ഞങ്ങാട്: നഗരത്തിന് പരസ്യമായി മൂത്രമൊഴിക്കുന്നവര്‍ക്ക് നഗരസഭയുടെ താക്കീത്. പകര്‍ച്ച വ്യധികള്‍ വ്യാപകമായതിന്റെ പശ്ചാതലത്തിലാണ് ബസ്റ്റാന്‍ഡ് പരിസരത്ത് പരസ്യമായി മൂത്രമൊഴിക്കുന്നവരെ പിടികൂടാന്‍ നഗരസഭ ആരോഗ്യവകുപ്പ് സ്ക്വാഡ് രൂപികരിച്ചത്.
ഇവര്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ നിരവധിപേരെ പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചു. വരും ദിവസങ്ങളിലും പരസ്യമായി മൂത്രമൊഴിക്കുന്നവരെ പിടികൂടാന്‍ സ്ക്വാഡ് സജീവമായി രംഗത്തുണ്ടാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പിടികൂടുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നും നഗരസഭ ആരോഗ്യവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: