കാഞ്ഞങ്ങാട്: പടന്നകാടില്‍ കോളേജ് വിട്ടു വീട്ടിലേക്കുള്ള ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ സദാചാര ഗുണ്ടകള്‍ അക്രമിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്ന് എബിവിപി കാസര്‍കോട് ജില്ലാ സമിതി.
കഴിഞ്ഞ ദിവസം പടന്നക്കാട് മേല്പാലത്തിനടുത്തുവെച്ച് കോളേജ് വിദ്യാര്‍ത്ഥികളെ അക്രമിച്ചവര്‍ ചില രാഷ്ട്രീയ സംഘടനകളുടെ പിന്‍ബലത്തിലാണ് അവിടെ ഇത്തരം ഗുണ്ടായിസം നടത്തുന്നത്.
ഇന്ത്യന്‍ നിയമ വ്യവസ്ഥകളെ കാറ്റില്‍ പറത്തി ചിലര്‍ അവിടെ സ്വയം പ്രഖ്യാപിത രാജക്കന്മാരാവുകയാണ്. ഇനിയും ഇത്തരം ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി ജനാധിപത്യ രീതിയില്‍ ശക്തമായി പ്രതിരോധിക്കുമെന്ന് എബിവിപി ജില്ലാ സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: