കാഞ്ഞങ്ങാട്: സിപിഎമ്മില്‍ രൂപപ്പെട്ട വിഭാഗീയത നവമാധമ്യങ്ങളിലേക്കും കടന്നിരിക്കുന്നു. ഇതിന്റെ ഭാഗമായി സൈബര്‍ പോരാളികള്‍ തമ്മില്‍ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയുമുള്ള വിഭാഗീയത തീവ്രമായി. വിഭാഗീയത കുത്തി പൊക്കാനും പാര്‍ട്ടി ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും പാര്‍ട്ടി ജനപ്രതിനിധികളെയും അപമാനിക്കാനും സമൂഹ മാധ്യമങ്ങളില്‍ ശ്രമം നടത്തുന്ന ഇത്തരം സൈബര്‍ പോരാളികളെ സിപിഎം നേതൃത്വം നിരീക്ഷിച്ചു തുടങ്ങി.
പാര്‍ട്ടി പ്രചാരണത്തിനും പ്രതിരോധത്തിനും നവമാധ്യമങ്ങളില്‍ നിലവില്‍ വന്ന സൈബര്സേനകളില് ചിലത് വിഭാഗീയമായി പോരടിക്കുന്നുവെന്നാണ് നേതൃത്വം കണ്ടെത്തിയിട്ടുളളത്.
പാര്‍ട്ടി ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ നിരന്തരം പോസ്റ്ററുകളിടുന്ന പാര്‍ട്ടി യുവാക്കളാണ് നിരീക്ഷണത്തിലുളളത്. കാഞ്ഞങ്ങാട് നഗരഭരണത്തിനും ചെയര്മാന് വി.വി.രമേശനുമെതിരെ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ക്കും സന്ദേശങ്ങള്‍ക്കും പിറകില്‍ ചില പാര്‍ട്ടി സഖാക്കള്ക്കുളള പങ്കും പാര്‍ട്ടി നേതൃത്വം കണ്ടെത്തിയിട്ടുണ്ട്.
അലാമിപ്പളളി കേന്ദ്രീകരിച്ചുളള ഒരു സൈബര്‍സംഘം നിരന്തരം പാര്‍ട്ടി സംവിധാനങ്ങള്‍ക്കെതിരെ രംഗത്തു വരുന്നതും ഗൗരവപൂര്‍വ്വം പാര്‍ട്ടി നിരീക്ഷിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളുടെ ഉപയോഗം പാര്‍ട്ടിക്കാര്‍ക്ക് കമ്മ്യൂണിസ്റ്റ് സംഘടനാ മാനദണ്ഡങ്ങള്‍ ലംഘിക്കാനുളള ലൈസന്‍സല്ലെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭരണത്തിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ഫെയ്സ്ബുക്ക്, വാട്ട്സാപ്പ്, ട്വിറ്റര്‍ തുടങ്ങിയവയില്‍ വരുന്ന പോസ്റ്ററുകള്‍ക്കും ട്രോളുകള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ലൈക്കടിക്കുന്നതും ഷെയര്‍ ചെയ്യുന്നതും കടുത്ത അച്ചടക്കലംഘനമായി കരുതി നടപടിയെടുക്കാനാണ് സിപിഎം തീരുമാനത്തിലുളളത്.
ഏതാനും മാസം മുമ്പ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് കൈക്കൊണ്ട തീരുമാനം ആലാമിപ്പള്ളി കേന്ദ്രീകരിച്ചുള്ള പാര്‍ട്ടി പ്രവര്‍ത്തകരടങ്ങിയ സൈബര്‍ സംഘം നവമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. ഇതേ തുടര്‍ന്ന് സെക്രട്ടറിയേറ്റ് എടുത്ത തീരുമാനം തന്നെ തിരുത്തേണ്ടി വന്നിരുന്നു. പാര്‍ട്ടി വിരുദ്ധ നിലപാട് കൈക്കൊള്ളുന്ന ഇത്തരം ആളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: