കാസര്‍കോട്: ശബള കുടിശ്ശിക ലഭിക്കാത്തത് മൂലമുണ്ടായ സാമ്പത്തിക പരാധീനത കാരണം കാസര്‍കോട് കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ ജനാര്ദ്ദനന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ മൗനം പാലിക്കുകയാണെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് കാസര്‍കോട് യൂണിറ്റ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വിവിധ കാരണങ്ങളാല്‍ 17 ലധികം പേര് പെന്‍ഷനും, ശബളവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. അന്ന് ബോധപൂര്‍വ്വമായ സമരങ്ങളും പ്രതിഷേധവും സംഘടിപ്പിച്ച അവര്‍ ഇന്ന് മൗനം പാലിക്കുകയാണ്. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങശ്ക്കുവേണ്ടി ശബ്ദമുയര്‍ത്താതെ ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയുടെ നിറം മാത്രം നോക്കി സമരം ചെയ്യുന്ന അവസ്ഥയിലേക്ക് ഇടതുപക്ഷ തൊഴിലാളി പ്രസ്ഥാനങ്ങള്‍ അധപതിച്ചിരിക്കുകയാണ്. ജനാര്‍ദ്ദനന്റെ ആത്മഹത്യയ്ക്ക് കാരണം കെ.എസ്.ആര്.ടി,സിയോടുള്ള ഇടതുപക്ഷ സര്‍ക്കാറിന്റെ തെറ്റായ നയസമീപനങ്ങളാണെന്ന് എംപ്ലോയീസ് സംഘ് കാസര്‍കോട് യൂണിറ്റ് ഭാരവാഹികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: