കൊടുങ്ങല്ലൂര്‍: വര്‍ഗ്ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട് നമസ്കാര പള്ളിക്കകത്ത് ചുമരെഴുത്ത് നടത്തിയ ആളെ അറസ്റ്റു ചെയ്തു.
കോഴിക്കോട് കൊയിലാണ്ടി കൊല്ലം സ്വദേശി തിരുവോത്ത് വീട്ടില്‍ രാജഗോപാല്‍ എന്ന മുഹമദിനെ (54) യാണ് സി.ഐ.പി.സി.ബിജു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
2001 ല്‍ ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് ആയ ഇയാള്‍ 2004 ല്‍ കൊടുങ്ങല്ലൂരില്‍ നിന്നും ഒരു മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. വിവിധ സ്ഥലങ്ങളിലെ മുസ്ലിം സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
മതം മാറിയ ശേഷം പ്രതീക്ഷിച്ചതു പോലുള്ള സഹായങ്ങളൊന്നും കിട്ടാതെ വന്നതിലുള്ള വൈരാഗ്യമാണ് വര്‍ഗ്ഗീയ സംഘര്‍ഷം ലക്ഷ്യമിട്ടുള്ള പ്രവൃത്തി നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജൂണ്‍ 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിഴക്കെ നടയിലെ പമ്പ് ജംഗ്ഷനിലെ സലഫി മസ്ജിദിനകത്ത് ജയ് ശ്രീറാം എന്ന ചുമരെഴുത്ത് കണ്ടെത്തിയത് പോലിസിനെ കുഴക്കിയിരുന്നു. സമീപത്തെ കടയിലെ സിസിടിവി ക്യാമറയിലെ ദൃശങ്ങളാണ് കേസന്വേഷണത്തില്‍ പോലിസിനെ സഹായിച്ചത്. സംഭവത്തിനു ശേഷവും കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വന്ന പ്രതി എടവിലങ്ങ് വത്സാലയത്തിനടുത്ത് വാടകക്കുതാമസിക്കുകയായിരുന്നു.
റൂറല്‍ എസ്പി എന്‍ വിജയകുമാര്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍വി, സി.ഐ.ബിജു കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ.കെ.ജെ.ജിനേഷ്, ക്രൈംബ്രാഞ്ച് എസ്.ഐ എം.പി.മുഹമ്മദ് റാഫി,.സീനിയര്‍ സി.പി.ഒ സി.ആര്.പ്രദീപ്, എ എസ് ഐ.പി.ജെ.ഫ്രാന്‍സിസ്, ടി.എം.സഞ്ജയന്,സുനില്‍ കുമാര്‍, സുരേന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: