കാസര്‍കോട്: കൃത്യത ഇല്ലാത്ത തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് മൂലം പല ആശുപത്രികളില്‍ നിന്നും രോഗികള്‍ക്ക് തെറ്റായ രീതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളില്‍ ഇലക്ട്രോണിക്, മെക്കാനിക്കല്‍ തൂക്ക ഉപകരണങ്ങള്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധനകള്‍ക്ക് വിധേയമാക്കാതെയാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ഇത്തരത്തില്‍ കാസര്‍കോട് നഗരത്തിലെ അഞ്ച് ആശുപത്രികള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു.
പരിശോധനയില്‍ അസി. കണ്ട്രോളര്(ജനറല്‍) എസ്എസ്.അഭിലാഷ്, അസി. കണ്ട്രോളര് (ഫഌയിംഗ് സ്ക്വാഡ്) പി.ശ്രീനിവാസ, സര്‍ക്കിള്‍-2 ഇന്‍സ്പെക്ടര്‍ കെ ശശികല, ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റുമാരായ ടി.നാരായണന്, കെ.ഹരിദാസ്, ജി.ഗോപകുമാര്‍, ഡ്രൈവര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ആശുപത്രികളിലും ക്ലിനിക്കുകളിലും ഉപയോഗിക്കുന്ന എല്ലാവിധ അളവുതൂക്ക ഉപകരണങ്ങളും ലീഗല്‍ മെട്രോളജി വകുപ്പില്‍ നിന്നും കൃത്യത ഉറപ്പുവരുത്തേണ്ടതാണെന്ന് ലീഗല്‍ മെട്രോളജി അസി. കണ്ട്രോളര് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: