കാസര്‍കോട്: കേന്ദ്രഫീല്ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ-കുടുംബക്ഷേമ ബോധവല്‍ക്കരണ പരിപാടി നാളെ എന്മകജെ പഞ്ചായത്തില്‍ ആരംഭിക്കും. രാവിലെ 10ന് ഗ്രാമപഞ്ചായത്ത്് പ്രസിഡണ്ട് രൂപവാണി ഭട്ട് ഉദ്ഘാടനം ചെയ്യും. ജീവിതശൈലി രോഗങ്ങളെകുറിച്ച് ബെളളൂര്‍ പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. യശസ്സ് ക്ലാസ്സെടുക്കും. 21 ന് രാവിലെ 10 ന് സുരക്ഷിത ഭക്ഷണരീതികളെ പറ്റി കാസര്‍കോട് ജില്ലാ ആയുര്‍വ്വേദ വിഭാഗം ഡിഎംഒ ഡോ. എ.വി.സുരേഷ് കുമാര്‍ വിശദീകരിക്കും. 22 ന് രാവിലെ 9.30 മുതല്‍ അലോപ്പതി, ആയുര്‍വ്വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. ക്യാമ്പില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രോഗികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: