ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി മഹോത്സവം 22 മുതല്‍ 26വരെ നടക്കും. ഇതിന്റെ മുന്നോടിയായുള്ള കുലകൊത്തല്‍ ഭണ്ഡാരവീട്ടില്‍ നടന്നു. 22നു രാത്രി 9ന് ഭണ്ഡാരവീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്തും 10നു ശുദ്ധികര്‍മങ്ങളും തുടര്‍ന്നു 12.30നു കൊടിയേറ്റവും കരിമരുന്നുപ്രയോഗവും നടക്കും. 23നു വൈകിട്ട് 4.30നു ഭജന, 6.30നു കലശാട്ട്, എട്ടിനു ഭൂതബലിപ്പാട്ട്, 10.30നു വിധുപ്രതാപും ജ്യോല്‍സ്നയും ചേര്‍ന്നുള്ള ഗാനമേള. താലപ്പൊലി ഉത്സവമായ 24നു 12.30മുതല്‍ അന്നദാനം. 25നു രാവിലെ ഏഴിന് ഉത്സവബലിയും 4.30നു ഭജനയും 6.30നു സന്ധ്യാദീപവും കലശാട്ടും 9ന് പൂരക്കളിയും നടക്കും. 10.15മുതല്‍ അഞ്ചു പ്രദേശങ്ങളില്‍ നിന്നുള്ള തിരുമുല്ക്കാഴ്ച സമര്‍പ്പണവും കരിമരുന്ന് പ്രയോഗവും 26നു പുലര്‍ച്ചെ ആയിരത്തിരി ഉത്സവത്തോടെ കൊടിയിറങ്ങും
പ്രതികരിക്കാൻ ഇവിടെ എഴുതുക: