ശ്രീനഗർ: കശ്മീരിൽ സൈന്യം വധിച്ച ലഷ്കർ കമാൻഡർ ജുനൈദ് മാട്ടൂവിന്റെയും മറ്റു രണ്ടു ഭീകരരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മാട്ടുവിനെ കൂടാതെ ഷോപ്പിയാനിൽ നിന്നുള്ള നാസർ വാനി, പാംപോറിൽ നിന്നുള്ള ആദിൽ മുഷ്താഖ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു ഭീകരരെന്ന് തിരിച്ചറിഞ്ഞു. ഇവരുടെ കയ്യിൽ നിന്നും എകെ 47 തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു.
കഴിഞ്ഞ രണ്ടു വർഷമായി കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. കശ്മീരിലെ ഖുദ്വാമിയിൽ നിന്നുള്ള ജുനൈദ് മാട്ടൂ കൂട്ടാളികളായ രണ്ടുപേർക്കൊപ്പം ഒളിത്താവളത്തിലിരിക്കെയാണു സൈന്യം വളഞ്ഞത്.
കൃത്യമായ വിവരത്തെ തുടർന്ന് പൊലീസ്, സൈന്യത്തിലെ ആർആർ1 വിഭാഗം, സിആർപിഎഫ് 90 ബറ്റാലിയൻ എന്നിവർ സംയുക്തമായാണ് ഒാപ്പറേഷന് നേതൃത്വം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: